കാലടി: സംസ്കൃതം ആധുനിക ഭാഷാശാസ്ത്രത്തിന്റെ മൂലസ്രോതസ്സാണെന്നും ഡോ.കുഞ്ചുണ്ണിരാജയുടെ ഗവേഷണപ്രബന്ധത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് ഡോ.അശോക് അക്ളൂജ്കര്. കുഞ്ചുണ്ണിരാജാ ഇന്തോളജിക്കല്‍ അക്കാഡമിയും ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല സാഹിത്യവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച കുഞ്ചുണ്ണിരാജാ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എന്‍.പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡോ.പിസി. മുരളീമാധവന്‍ അധ്യക്ഷനായി. സംസ്കൃതസര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അട്ടാട് മുഖ്യാതിഥിയായി. ഡോ.പി.വി. രാമന്‍കുട്ടി കുഞ്ചുണ്ണിരാജാ വാര്‍ഷിക പ്രഭാഷണം നിര്‍വഹിച്ചു. ഡോ.വി.ആര്. മുരളീധരന്, ഡോ.റീജ കവനാല്‍, രാജഗോപാല്രാജ എന്നിവരും സംസാരിച്ചു. പ്രൊഫ. അശോക് അക്ളൂജ്കര്ക്ക് പതിനൊന്നാം രാജപ്രഭാപുരസ്കാരം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: