കൊച്ചി: ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരവും സ്വീകാര്യതയും നല്‍കുക വഴി മോദി സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ സര്ക്കാരായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി എറണാകുളം ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളാക്കി ബുക്ക്ലെറ്റ് അടിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ എട്ടുകാലി മമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുകയാണ്. ഡിസംബറില്‍ ആരംഭിക്കുന്ന പുതിയ ഇന്ത്യക്കായി ഒപ്പം നീങ്ങാം എന്ന മെഗാ കാമ്പയിന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് വേദിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അധ്യക്ഷനായി. ജിജോ ജോസഫ്, ജോസ് ചെവിടന്‍, അഡ്വ.കെ. വി. സാബു, അഡ്വ. പി.ജെ തോമസ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: