ചിറ്റൂര്‍: കെ.എസ്.ആര്.ടി.സി ബസില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ പൊന്മള പള്ളിപ്പടി സ്വദേശി മുഹമ്മദ് ഫര്‍സാദ് (21) ആണ് പിടിയിലായത്. തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് വാങ്ങി മലപ്പുറത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് ചിറ്റൂര്‍ റേഞ്ച് എക്സൈസും പാലക്കാട് എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇന്നലെ ഗോപാലപുരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ തമിഴ് നാട്ടില്‍ നിന്നുള്ള കെ.എസ് ആര് ടി സി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കേന്ദ്രീകരിച്ച് സ്ക്കൂള് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന പ്രധാന കണ്ണികളിലൊരാളാണ് പിടിയിലായ മുഹമ്മദ് ഫര്‍സാദ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചിറ്റൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ഷാജി, പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ രജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷൗക്കത്തലി, ബാലകൃഷ്ണന്, വിപിന്‍ദാസ്, മുഹമ്മദ് ഷരീഫ്, സന്തോഷ് കുമാര്‍, രാജേഷ് കുമാര്‍, സജീവ്, ഡ്രൈവര്‍ കൃഷ്ണകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: