തിരുവനന്തപുരം: ബിഎംഎസ് തിരുവനന്തപുരം ജില്ലാസമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. യോഗം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. രമേശ് (ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ കാര്യവാഹ്) രക്ഷാധികാരിയായും കെ. ജയകുമാര്‍ (ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി) ജനറല്‍ കണ്‍വീനറായും 20 അംഗ സംഘാടകസമിതി രൂപീകരിച്ചു. ബിഎംഎസ് സംസ്ഥാനഖജാന്‍ജി ജി.കെ. അജിത്, ജില്ലാസെക്രട്ടറി കെ. മനോഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. കുഞ്ഞുമോന്‍, നെടുമങ്ങാട് മേഖല പ്രസിഡന്റ് ബി. പുരുഷോത്തമന്‍, സെക്രട്ടറി രാജേഷ് എന്നിവര്‍ പങ്കെടുത്തു. ബിഎംഎസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ലോഗോ സംസ്ഥാന പ്രസിഡന്റ്‌കെ.കെ. വിജയകുമാര്‍, ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ കാര്യവാഹ് ആര്‍.രമേഷ് എന്നിവര്‍ ചേര്‍ന്നു പ്രകാശിപ്പിച്ചു.
















