തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വൈകീട്ട് 7ന് ക്ഷേത്ര തന്ത്രി മുഖ്യന് പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്ന് കൊടിയേറ്റ് .രാവിലെ 6.45 ന് ഭഗവല്‍ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രഹ്മകലശം ആടുന്നതോടെ 8 ദിവസം നീണ്ട് നില്ക്കുന്ന ഉത്സവത്തിന് തുടക്കമാകും ,തുടര്‍ന്ന് രാവിലെ 9:30 മുതല്നെറ്റി പട്ടം കെട്ടിയ പതിനഞ്ചാനകളോടെ പെരുവനം കുട്ടന് മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരി മേളത്തോടും കൂടിയ കാഴ്ച്ച ശിവേലി. ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 5:30 വരെ വയലാര്‍ കൃഷ്ണന്‍കുട്ടി അവതരിപ്പിക്കുന്ന കിരാതം , കലാമണ്ഡലം രാജേഷ് അവതരിപ്പിക്കുന്ന രാമാനുചരിതം, പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം എന്നീ ഓട്ടന്തുള്ളലും നടക്കും ,
ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ വടക്കന്‍ പറവൂര്‍ ശ്രീ കൃഷ്ണ അക്ഷരശ്ലോക സമിതി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് ,വൈകീട്ട് 5 മുതല്‍ ചേപ്പാട് ഹരി, ടി.വി പുരം അനിരുദ്ധന് എന്നിവരുടെ നാദസ്വരം. 5 മുതല്‍ 6 വരെ കുമാരി ഉണ്ണിമായ എച്ച്.മാരാര്‍ അവതരിപ്പിക്കുന്ന അഷ്ടപദിക്കച്ചേരി .
6 മുതല്‍ 7 വരെ സത്യസായി ഭജന സമിതിയുടെ ഭജന .6 :30 മുതല്‍ ഹരിത ക്ഷേത്രം ഡോക്യുമെന്ററി പ്രദര്‍ശനം, 7 മണിക്ക് തന്ത്രി മുഖ്യന് പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് .രാത്രി 7:30 ന് കലാ പരിപാടികളുടെ ഉത്ഘാടനവും പ്രശസ്ത കലാകാരന്മാരെ ഈ വര്‍ഷത്തെ വ്യശ്ചി കോത്സവ പുരസ്കാരം നല്കി ആദരിക്കലും നടക്കും കലാപരിപാടികളുടെ ഉത്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് നിര്‍വ്വഹിക്കും .തുടര്‍ന്ന് സന്ധ്യകളികള് സി കെ അയ്യര്‍ സ്മാരക കോല്‍കളി സംഘം അവതരിപ്പിക്കുന്ന കോല്‍കളി, എടനാട് ചൊവ്വര രാമചന്ദ്രന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം .7:30 മുതല്‍ അത്താലൂര് ശിവദാസന്റ് മേളപ്രമാണത്തില്‍ തായമ്പക .രാത്രി 9 മുതല്‍ 1 മണി വരെ വിളക്കിനെഴുന്നള്ളിപ്പ് ,മദ്ദളപ്പറ്, ചോറ്റാനിക്കര സുരേന്ദ്രന് മാരാരുടെ മേള പ്രമാണത്തില്‍ കൊമ്പ് പ്പറ്റ് ,കുളല്പ്പറ്റ് ,പഞ്ചാരിമേളം, പരിഷവാദ്യം.
രാത്രി 9 മുതല്‍ 12 വരെ പത്മഭൂഷണ്‍ ഡോ:എല്‍.സുബ്രന്മണ്യത്തിന്റെ വയലിന് കച്ചേരി ,മൃദംഗം വി.വി രമണ മൂര്‍ത്തി ,ഘടം തൃപ്പൂണിത്തുറ എന്‍.രാധാകൃഷ്ണന് ,മുഖര് ശംഖ് കെ.സത്യസായി എന്നിവര്‍ വയലിന് കച്ചേരിക്ക് പക്കമേളമൊരുക്കും. രാത്രി 12 മുതല്‍ കഥകളി ,ധര്‍മ്മപുത്രര്‍ ആയി പത്മശ്രീ കലാമണ്ഡലം ഗോപി, പാഞ്ചാലിയായി കോട്ടയ്ക്കല്‍ സി.എം ഉണ്ണികൃഷ്ണന് ,ധൗമ്യന്‍ ആയി ആര്.എല്‍.വി ദാമോദര പിഷാരടി,സൂര്യന് ആയി കലാമണ്ഡലം അരുണ്‍ രമേശ് ,ശ്രീകൃഷ്ണനായി കലാമണ്ഡലം ഷണ്മുഖന് ,സുദര്‍ശനനായി ആര്.എല്‍.വി അനുരാജ് എന്നിവര്‍ അരങ്ങത്തെത്തുന കിര്‍മീര വഥം കഥകളിയും നടക്കും .തുടര്‍ന്ന് രാവണനായി കോട്ടയ്ക്കല്‍ ചന്ദ്ര ശേഖര വാര്യരും ,മണ്ഡോദരിയായി കലാമണ്ഡലം വിപിനും ,നാരദനായി ആ .എല്‍. വി രാധാകൃഷ്ണനും, ബാലി ആയി കലാമണ്ഡലം ശിബി ചക്രവര്‍ത്തിയും അരങ്ങത്ത് എത്തുന്ന ബാലി വിജയം കഥകളിയും നടക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: