പെരുമ്പാവൂര്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി പെരുമ്പാവൂര്‍ ആശ്രമം ഹയര്‍സെക്കന്ററി സ്കൂളില്‍ ഇന്നലെ നടന്ന സാമൂഹ്യ ശാസ്ത്രമേള ശ്രദ്ധേയമായി.
പാരിസ്ഥിതിക പ്രശ്നംമൂലം വംശനാശഭീഷണി നേരിടുന്ന വന്യജീവികള്‍, ഇന്റഗ്രേറ്റഡ് ഫാമിംഗ്, വാട്ടര്‍ സൈക്കിള്‍ എന്നിവ ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു നോര്‍ത്ത് പോഞ്ഞാശ്ശേരി എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചാര്‍ട്ടിലൂടെ പ്രദര്‍ശിപ്പിച്ചത്. ഭൂമിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി പ്രകൃതി സംരക്ഷണ ബോധവത്ക്കരണ പ്രദര്‍ശനം, തേവി നനകൃഷി, തുള്ളി നനകൃഷി, മണ്ണ്-ജല കൃഷി എന്നിവയും മികച്ചുനിന്നു. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ എല്‍പി വിഭാഗം കുട്ടികളുടെ സൗരോര്‍ജ്ജ പാര്‍ക്കും കാണാന്‍ ആളേറെയുണ്ടായിരുന്നു. മലിനജലത്തില്‍ നിന്ന് മികവിന്റെ കൃഷിയിട ഗാര്‍ഹിക മാലിന്യങ്ങള്‍ കൊണ്ടുള്ള ഉപയോഗം, കിണര്‍ റീചാര്‍ജ്ജിംഗ് എന്നിവയും മികവുറ്റതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: