പന്തളം: ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന അന്നദാനം മുടക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതായി ആക്ഷേപംഉയരുന്നു.
അന്നദാനത്തിനായി ദേവസ്വംബോര്‍ഡ് അനുവദിച്ചിരുന്ന തുക വലിയഅളവില്വെട്ടിക്കുറച്ചാണ് അന്നദാനം മുടക്കാന്ശ്രമം നടത്തുന്നെതെന്നാണ് പരാതി.
കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവക്കാലത്ത് 82 ലക്ഷം രൂപയാണ് അന്നദാനത്തിനായി അനുവദിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം 25 ലക്ഷത്തിനുള്ളില്‍ അന്നദാനച്ചിലവ് നിര്‍ത്തണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിനുമുകളില്വരുന്നതുക സ്പോണ്‍സര്‍മാരിലൂടെ കണ്ടെത്തണമത്രേ. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പഭക്തര്‍ കൂടാതെ വിവിധസ്ഥലങ്ങളില്‍നിന്ന് തിരുവാഭരണദര്ശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തരും ഇവിടെ നടക്കുന്ന അന്നദാനത്തില്‍ പങ്കുചേരാറുണ്ട്.
കഴിഞ്ഞവര്‍ഷം സാധാരണദിവസങ്ങളില്‍ ഉച്ചനേരത്തെ അന്നദാനത്തില്‍ ശരാശരി നാലായിരം ഭക്തര്‍ പങ്കെടുത്തിരുന്നു. രാവിലെയും വൈകിട്ടുമുള്ള ഭക്ഷണസമയത്ത് ആയിരംപേരെങ്കിലും ഉണ്ടാകാറുണ്ടത്രേ. അവധിദിനങ്ങളില്‍ ഉച്ചഭക്ഷണത്തിന് പതിനായിരം ആളുകള്‍വരെ വരാറുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ പറയുന്നു.
മകരവിളക്കിന് നടതുറക്കുന്ന സമയത്ത് തീര്‍ത്ഥാടകത്തിരക്ക് ഇതിലും വര്‍ദ്ധിക്കും. ഓരോ വര്‍ഷവും ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് അനുഭവപ്പെടുന്നത്. അതനുസരിച്ച് ഓരോ വര്‍ഷവും തുകയില്‍ വര്‍ദ്ധനവു വരുത്തിയിരുന്നു.
സാധനസാമിഗ്രികളുടെ വിലവര്‍ദ്ധനവടക്കം കണക്കാക്കിയാല്‍ കഴിഞ്ഞവര്‍ഷം നടത്തിയതുപോലെ അന്നദാനം നടത്താന്‍ തന്നെ ഈ വര്‍ഷം ഒന്നേകാല്‍ കോടി രൂപ ചിലവുവരുമെന്നാണ് ഏകദേശകണക്ക് എന്ന് ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ പറയുന്നു.
ദേവസ്വംബോര്‍ഡ് ഇപ്പോള്‍ അനുവദിച്ചതുകയനുസരിച്ച് ഒരുദിവസം അഞ്ഞൂറുപേര്ക്കുപോലും ഉച്ചയ്ക്ക് അന്നദാനം നല്കാന് കഴിയില്ല.
സ്പോണ്‍സര്‍മാരിലൂടെ ബാക്കിതുക കണ്ടെത്തുകഎന്നതും അസാധ്യമാണ്.കഴിഞ്ഞ വര്‍ഷം ഭക്തജനങ്ങളില്‍ നിന്നും ലഭിച്ച സംഭാവന 8 ലക്ഷം രൂപ മാത്രമാണ്.മണ്ഡലക്കാലത്ത് മിക്കക്ഷേത്രങ്ങളിലും അന്നദാനവും ചിറപ്പ് മഹോത്സവും നടക്കുന്നതിനാല്‍ വലിയതുകയ്ക്കുള്ള സ്പോണ്‍സര്‍മാരോ,ഭക്തജനസംഭാവനയോ ലഭിക്കില്ല. ദേവസ്വംബോര്‍ഡ് കുടുതല്‍ പണം അനുവദിച്ചെങ്കില്‍ മാത്രമേ വലിയകോയിക്കല്ശ്രീധര്മ്മശാസ്താക്ഷേത്രത്തില് തിരുവാഭരണദര്ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മുടക്കംകൂടാതെ അന്നദാനം നല്‍കാന്‍കഴിയൂ.
ദേവസ്വംബോര്‍ഡ് കൂടുതല്‍ പണം അനുവദിച്ചില്ലെങ്കില്‍ പരിമിതഎണ്ണം ഭക്തര്ക്കുമാത്രം അന്നദാനം നല്‍കേണ്ടിവരുമെന്ന ആശങ്കയിലാണ് ക്ഷേത്രോപദേശകസമതിയും ഭക്തരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: