മാനന്തവാടി :സ്പെയര്‍ പാര്ട്സ്സും ടയറുകളുമില്ല കെ.എസ്.ആര്.ടി.സി. മാനന്തവാടി ഡിപ്പോയില്‍ സര്‍വ്വീസ് മുടങ്ങുന്നത് പതിവാകുന്നു.
പേര്യ ആലാറ്റില്‍ സര്‍വ്വീസ് മുടങ്ങിയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനികള്‍ എ.ടി.ഒ.യെ ഉപരോധിച്ചു.സര്‍വ്വീസുകള്‍ മുടങ്ങിയിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്ത എം.എല്‍.എ.യുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്സ്.സര്‍വ്വീസ് മുടങ്ങുന്നതോടെ സ്ഥിരം സമരവേദിയായി മാറുകയാണ് മാനന്തവാടി താഴയങ്ങാടിയിലെ കെ.എസ്.ആര്.ടി.സി. ഡിപ്പോ ഇന്ന് മാത്രം മുടങ്ങിയത് ഇരുപതിലേറെ സര്‍വ്വീസുകള്‍.ഇന്ന് മാത്രമല്ല കഴിഞ്ഞ കുറെ ആഴ്ചകളായി ഇത് തന്നെയാണ് ഡിപ്പോയിലെ സ്ഥിതി.ഗ്രാമീണ സര്‍വ്വീസുകളാണ് മുടങ്ങുന്നവയിലേറെയും അതുകൊണ്ട് തന്നെ ഇത്തരം റൂട്ടുകളില്‍ യാത്രാ ക്ലേശവും ഏറെയാണ്. മാനന്തവാടിയില്‍ നിന്നും പാലാകുളി, വാളാട്, പേര്യ ആലാറ്റില്‍ സര്‍വ്വീസ് നടത്തുന്ന സര്‍ക്കുലര്‍ ബസ്സ് മുടങ്ങിയിട്ട് ആഴ്ചകളായി ഇതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സി.പി.എം പ്രവര്‍ത്തകരും ഇന്നലെ എ.ടി.ഒ.ഓഫീസിലെത്തി പ്രതിഷേധിക്കുകയും ചെയ്തു
ഒടുവില്‍ തിങ്കളാഴ്ച സര്‍വ്വീസ് നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സര്‍വ്വീസ് മുടങ്ങുന്നത് പതിവായിട്ടും പ്രശ്നത്തില്‍ ഇടപ്പെടാത്ത എം.എല്‍.എ.യുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രകരെയും വിദ്യാര്‍ത്ഥികളെയുമാണ് ഏറെ ബാധികുന്നത്.സ്പെയര്‍ പാട്ട്സുസുകളും ടയറും യഥാസമയം ലഭ്യമാക്കി സര്‍വ്വീസ് സുഗമമാക്കിയില്ലങ്കില് മാനന്തവാടി എ.ടി.ഒ.ഓഫീസ് ഇനിയുള്ള ദിവസങ്ങളിലും സമരങ്ങളുടെ വേദിയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: