പെരിന്തല്‍മണ്ണ: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ശ്രീ വള്ളുവനാട് വിദ്യാഭവനില്‍ ആരംഭിച്ചു. വിദ്യാനികേതന്‍ ജില്ലാ കാര്യദര്‍ശി കെ. എം. ഗോപാലകൃഷ്ണന് ദ്വജാരോഹണം നടത്തി. ക്യാപ്റ്റന്‍ രാജഗോപാല്‍ ഭദ്രദീപം തെളിയിച്ചു. നിര്‍മ്മാതാവ് ഡോ. വി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു.
കെ. ദാമോദരന്‍ എ.വി. ഭാസ്കര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. എം. ദേവരാജന്‍, ജനറല്‍ കണ്‍വീനര്‍ തങ്കം ഉണ്ണികൃഷ്ണന്, ബിവിഎന്‍ കോ-ഓര്‍ഡിനേറ്റര്‍ എം. സുബ്രഹ്മണ്യന്, ലതാ ശശി, പി.കെ. തരകന്, ടി.പി. വിനോദ്, കെ.പി. വാസു, പി. പത്മജം, ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
ഏഴു വേദികളിലായി നടക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും. ജില്ലയിലെ 541 വിദ്യാലയങ്ങളില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ആദ്യദിനം അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള സങ്കുലുകള് എല്‍പി വിഭാഗം: വള്ളുവനാട്- 97, പൊന്നാനി- 79, മഞ്ചേരി- 67. യുപി വിഭാഗം: വള്ളുവനാട്- 65, പൊന്നാനി- 53, തിരൂര്‍- 31. ഹൈസ്ക്കൂള് വിഭാഗം: വള്ളുവനാട്- 63, കൊടുവായൂര്‍- 39, തിരൂര്‍ -29.
പ്രതികരിക്കാൻ ഇവിടെ എഴുതുക: