മാനന്തവാടി: ജയില്‍ ക്ഷേമ ദിനാഘോഷം ജില്ലാ ജയിലില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ: വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതമെന്ന പച്ചപ്പിലെ വെണ്മ കണ്ടെത്താന്‍ തടവുകാര്‍ ശ്രമിക്കണമെന്നും ജില്ലാ ജഡ്ജ്. 16 മുതല്‍ 22 വരെയാണ് ക്ഷേമദിനാഘോഷങ്ങള്‍ നടക്കുക.സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നത്. കുറ്റങ്ങള്‍ തുടരെ തുടരെ ആവര്‍ത്തിക്കുമ്പോഴാണ് അയാള്‍ കുറ്റവാളിയാവുക. അതു കൊണ്ട് ജീവിതമെന്ന പച്ചപ്പിലെ വെണ്മകണ്ടെത്താന് തടവുകാര്‍ ശ്രമിക്കുന്ന മെന്നും ജഡ്ജ് ഡോ: വി.വിജയകുമാര്‍ പറഞ്ഞു.സബ്ബ് കലക്ടര്‍ ഉമേഷ് എന്‍.എസ്.കെ.അദ്ധ്യക്ഷത വഹിച്ചു, ജയില്‍ റീജിണല്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.വി.മുകേഷ്, ജയില്‍ സൂപ്രണ്ട് എസ്.സജീവ്, ഡോ: കെ.വി.രാജന്,അമലോല്‍ഭവ മാതാ ദേവാലയ വികാരി ഫാ: സെബാസ്റ്റ്യന്‍ കാരക്കാട്ട്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കെ.ജി. സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 22 വരെ നടക്കുന്ന ക്ഷേമദിനാഘോഷത്തില് വിവിധങ്ങളായ പരിപാടികളാണ് ജയില്‍ വകുപ്പ് നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: