കാക്കനാട്: വഴിയോരത്തെ പരസ്യബോര്‍ഡുകളും ഹോര്‍ഡിങ്സും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും വഴിയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാകുന്നു. റോഡരികിലെ പരസ്യ ബോര്‍ഡില്‍ തലയിടിച്ചു പാലച്ചുവട് കണ്ണംകുളം ശ്രീലതയ്ക്ക് (38) പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
പാടിവട്ടത്തിനു സമീപം പോസ്റ്റില്‍ കെട്ടിവച്ചിരുന്ന പരസ്യബോര്‍ഡാണ് തലയില്‍ ഇടിച്ചത്. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ശ്രീലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ലോറിക്കു സൈഡ് കൊടുത്തപ്പോഴാണ് ബോര്‍ഡില്‍ തല തട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: