മാലിപ്പുറം: പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ ഭൂമി ലഭ്യമാക്കണമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്. ഭൂഅധിനിവേശ യാത്രയ്ക്ക് കൊച്ചി യൂണിയന് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഭൂപരിഷ്ക്കരണം നടപ്പിലാക്കുക, പട്ടിക വിഭാഗ വികസന നയം പ്രഖ്യാപിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖല നിയമനം പിഎസ്സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഭൂ അധിനിവേശ യാത്ര നവംബര്‍ 20ന് മഹാറാലിയായി തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും. യൂണിയന് പ്രസിഡന്റ് സി.എ. ശശി അധ്യക്ഷനായി. സെക്രട്ടറി രതീഷ് എന്‍.ജി, ജാഥ വൈസ് ക്യാപ്റ്റന്‍ എം. ബിന്ദു, കോര്‍ഡിനേറ്റര്‍ എം.ടി. മോഹനന്, സംഘടന സെക്രട്ടറി കെ.എ. തങ്കന്, സംസ്ഥാന കമ്മറ്റിയംഗം എം. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: