ആലുവ: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ആലുവ ശിവരാത്രി മണപ്പുറത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടങ്ങി. റോഡ് മാര്‍ഗ്ഗം ശബരിമലയിലേക്ക് പോകുന്ന ഭക്തരെല്ലാം മണപ്പുറം ഇടത്താവളത്തില്‍ കയറിയാണ് പോകുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരും മണപ്പുറത്ത് എത്താറുണ്ട്. അയ്യപ്പന്മാര്ക്കായി വിപുലമായ ക്രമീകരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യമുണ്ട്. മണപ്പുറത്തെ മഹാദേവക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് വിരിവെക്കുന്നതിനു വലിയ പന്തല്‍ തയ്യാറാക്കിട്ടുണ്ട്. ഭക്തര്‍ക്ക് കഞ്ഞി സൗജന്യമായി നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണപ്പുറത്തെ കടവുകളില്‍ അപകട സാധ്യതയുള്ളതിനാല്‍ ആഴത്തിലേക്ക് ഇറങ്ങാതിരിക്കാനായി ബാരികേഡുകള്‍ സ്ഥാപിച്ചു. മണപ്പുറത്ത് താല്‍ക്കാലിക ഹോട്ടലുകള്‍ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. താല്കാലിക ശൗചാലായ സംവിധാനവും നിര്‍മ്മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: