കൊച്ചി: പ്രതിരോധ കുത്തിവെയ്പ്പ് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മീസില്‍സ് റൂബെല്ല കാമ്പയിന് അന്തിമഘട്ടത്തിലേക്കെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പ്രതിരോധ പരിപാടികള്‍ നടപ്പിലാക്കും.
മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 567458 കുട്ടികള്‍ക്ക് വാക്സിന് നല്കി. ആകെ നേട്ടം 83.93 ശതമാനം.
മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെയ്പ് സേവനം ലഭ്യമാവുന്ന സ്വകാര്യ ആശുപത്രികള്‍: മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോലഞ്ചേരി, മരട് പിഎസ് മിഷന് ആശുപത്രി, ലൂര്‍ദ് ആശുപത്രി, ഗൗതം ആശുപത്രി, എറണാകുളം മെഡിക്കല്‍ സെന്റര്‍, കോതമംഗലം സെന്റ് ജോസഫ്സ് ആശുപത്രി, കോതമംഗലം എംബിഎംഎം ആശുപത്രി, പറവൂര്‍ ചാലക്കല്‍ എസ്എന്‍ഐഎംഎസ് ആശുപത്രി, റെനെ മെഡിസിറ്റി, ഹെസ്റ്റിയ ആശുപത്രി, തോപ്പുംപടി ജേക്കബ്സ് ആശുപത്രി, വാഴക്കുളം സെന്റ് ജോര്‍ജ്സ് ആശുപത്രി, വൈറ്റില വെല്‍കെയര്‍ ആശുപത്രി, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി, എറണാകുളം ലക്ഷ്മി ആശുപത്രി, ആലുവ ലക്ഷ്മി ആശുപത്രി, കിംസ് ആശുപത്രി, ആലുവ നജാത്ത് ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: