തിരൂര്‍: മലയാളസര്‍വകലാശാലയിലെ ചലച്ചിത്രപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പെണ്മ-17 ചലച്ചിത്രോത്സവത്തിന് തുടക്കം. ഛായാഗ്രാഹകയും നവാഗത സംവിധായികയുമായ ഫൗസിയ ഫാത്തിമ മേള ഉദ്ഘാടനം ചെയ്തു. പ്രൊഫ. മധു ഇറവങ്കരയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംവിധായിക നയന സൂര്യന് മുഖ്യപ്രഭാഷണം നടത്തി. ഡോ. സുധീര്‍ എസ്. സലാം, ഡോ. ആര്. വിദ്യ, സരൂപ് എന്നിവര്‍ സംസാരിച്ചു.
സമീറ മക്മല്‍ ബഫിന്റെ ‘അറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍’, അലംകൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്ഡര് മൈ ബുര്‍ക്ക’, കാതറീന് ബ്രെയ്ലാറ്റിന്റെ ‘ബ്രീഫ് ക്രോസിംഗ്, രേവതിയുടെ ‘മിത്ര് മൈ ഫ്രണ്ട്’ ദീപാമേത്തയുടെ ‘മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും നാളെയുമായി മേളയില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: