കല്‍പ്പറ്റ: അന്താരാഷ്ട്ര മാധ്യമദിനാചരണ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വയനാട് പ്രസ് ക്ലബില്‍ പ്രഭാഷണം നടത്തും. ‘മാധ്യമ നിഷ്പക്ഷതയുടെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ രാവിലെ 10 ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു മുഖ്യപ്രഭാഷണം നടത്തും. വി.ജി.വിജയന് സ്മാരക പ്രഭാഷണം ഒ.കെ.ജോണി നടത്തും. വി.ജി വിജയന്റെ ചിത്രം അനാച്ഛാദനം ആര്.എസ്.ബാബു നിര്‍വ്വഹിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ് ക്ലബും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: