വടക്കഞ്ചേരി:പ്രശസ്ത സംഗീതഞ്ജന്‍ എം ഡി രാമനാഥന് ജന്മനാട്ടില് സ്മാരകമൊരുങ്ങുന്നു. കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ എം ഡി രാമനാഥന് ജന്മനാടായ കണ്ണമ്പ്രയിലാണ് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്മാരകം നിര്‍മ്മിക്കുന്നത്.
മൂന്നര പതിറ്റാണ്ട് കള്‍ക്ക് മുന്‍പ് മണ്മറഞ്ഞ് പോയ എം ഡി രാമനാഥന്റെ സ്മരണകളെ പുതു തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് സ്മാരകത്തിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കലാപ്രതിഭകളുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയങ്ങളുടെ ഭാഗമായാണ് കണ്ണമ്പ്രയിലും സ്മാരകമുയരുക. ലോകവും രാജ്യവും അംഗീകരിച്ച ഈ മഹാപ്രതിഭയ്ക്ക് ഇത്ര നാളായായിട്ടും ജന്മനാട്ടില് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തരത്തിലുള്ള മഹാപ്രതിഭയെ കുറിച്ച് പുതിയ തലമുറയ്ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണമ്പ്ര പഞ്ചായത്തിലെ മഞ്ഞപ്ര നാട്ടുകല്‍ ചെറിയ ഗ്രാമത്തില്‍ സംഗീത അധ്യാപകനായ ദേവേശന്‍ ഭാഗവതരുടെയും സീതാലക്ഷ്മി അമ്മാളിന്റെയും മകനായി 1923 മെയ് 20നാണ് എം ഡി രാമനാഥന് ജനിച്ചത്.സ്കൂള്‍ വിദ്യഭ്യാസത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി എസ് സി ഫിസിക്സില്‍ ബിരുദം നേടിയതിന് ശേഷം സംഗീതം പഠിക്കാനായി മദ്രാസില്‍ പോയി.
സംഗീത കലാക്ഷേത്രയില്‍ ചേര്‍ന്ന് സംഗീതം പഠിച്ചതിന് ശേഷം മദ്രാസ് കലാക്ഷേത്ര ഫൈന്‍ ആര്‍ട്സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി. കര്‍ണ്ണാടക സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് ലോക ശ്രദ്ധ ആകര്‍ഷിച്ചു.മൂന്നൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗീത ലോകത്തെ മഹാപ്രതിഭയെ 1974ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
1975ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്,1976ല്‍ സംഗീത കലാശിഖാ മണി അവാര്‍ഡ്,1983ല്‍ സംഗീത കലാനിധി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ഈ മഹാപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 1984 ഏപ്രില്‍ 27 എം ഡി രാമനാഥന് മരണപ്പെട്ടു. ഇപ്പോഴും മഞ്ഞപ്ര നാട്ടുകല്ലില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉണ്ട്.പ്രശസ്ത ഭജന്സ്കലാകാരന് മഞ്ഞപ്ര മോഹനന് എം ഡി രാമനാഥന്റെ സഹോദരപുത്രനാണ്.
നമ്മുക്ക് മുന്നേ മണ്മറഞ്ഞ് പോയ കലാകാരന്മാരെ ഉചിതമായ അംഗീകാരം നല്‍കുകയും അവരെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.ഇതിന് പുറമെ ഇവരെ സ്മരിക്കുന്നതിനുപദ്ധതിയിട്ടിട്ടുണ്ട്.
കണ്ണമ്പ്ര പഞ്ചായത്തിന്റെ സ്ഥലത്ത് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9ന് മന്ത്രി എ കെ ബാലന് നിര്‍ച്ചഹിക്കും. ചടങ്ങില്‍ കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: