പാലക്കാട്: ജില്ലയിലെ കൃഷി ആവശ്യത്തിനും സമീപ പഞ്ചായത്തുകളിലെ കുടിവെള്ള ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്ന മലമ്പുഴ ഡാമിലെ ജലം വ്യവസായ ആവശ്യത്തിന് നല്കാന് പാടില്ലെന്ന് ഭാരതീയ കിസാന്‍സംഘ് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇപ്പോള്‍ കര്‍ഷകര്‍ക്ക് കൃഷിക്കും മറ്റുമായി ഡാമില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ജലം അപര്യാപതമാണ്. ഈ സാഹചര്യത്തിലാണ് അധികാരികള്‍ ഡാമില്‍ നിന്നുള്ള ജലം കരാര്‍ അടിസ്ഥാനത്തില്‍ വ്യവസായ മേഖലയിലെ പെപ്സി പോലുള്ള കമ്പനികള്‍ക്ക് നല്കുവാന് തയ്യാറാകുന്നത്.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലം നല്‍കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണ്. ഇത് കര്‍ഷകരെ കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കാന് ഇടയാക്കും. തണ്ണീര്‍ത്തടം നിലനിര്‍ത്തുന്നതിനും നെല്‍വയല്‍ സംരക്ഷണവും ഈ രീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ നിലവിലുള്ള കൃഷി സ്ഥലം ഇല്ലാതാകുവാനെ ഉപകരിക്കുകയുള്ളുവെന്നും ജില്ലാ കമ്മറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ടി.സഹദേവന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ശിവദാസ് പ്രമേയം അവതരിപ്പിച്ചു. കെ.രാമചന്ദ്രന്, വിജയന് നിരിമയൂര്, മുണ്ടൂര്‍ ശശി, സദാനന്ദന്, ആര്.മധു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: