തിരുവനന്തപുരം: പ്രമേഹത്തിനു സമഗ്രചികിത്സ പദ്ധതിയുമായി ആറ്റുകാല്‍ ദേവീ ഹോസ്പിറ്റല്‍. ലോക ഡയബറ്റിക് ദിനമായ ഇന്നലെ ഡോ മഹേഷ് സുകുമാരന്റെ നേതൃത്വത്തില്‍ ആറ്റുകാല്‍ ഡയബറ്റിക് കോംപ്രിഹെന്‍സീവ് കെയര്‍ ക്ലീനിക് ആരംഭിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന പ്രമേഹത്തിനു ചുരുങ്ങിയ ചെലവില്‍ സമഗ്ര ചികിത്സ നല്‍കുന്ന പദ്ധതിയെ ഒ. രാജഗോപാല്‍ പ്രശംസിച്ചു. കൗണ്‍സിലര്‍ ആര്‍.സി. ബീന അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാരായ സിമി ജ്യോതിഷ്, ബീനാ മുരുകന്‍, ആറ്റുകാല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ രഞ്ജിത് കാര്‍ത്തികേയന്‍, കെ.എം. മോഹനന്‍നായര്‍, ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ പ്രകാശ് ജനാര്‍ദ്ദനന്‍, എന്‍ഡോക്രൈനോളജിസ്റ്റ് ആന്റ് ഡയബറ്റോളജിസ്റ്റ് ഡോ മഹേഷ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
















