ഹരാരേ: സൈനിക അട്ടിമറി നടന്ന സിംബാബ്‌വെയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഹരാരെ ശാന്തമാണ്. ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. സിംബാബ്‌വെയില്‍ അഞ്ഞൂറോളം ഇന്ത്യക്കാരുള്ളതായാണ് എംബസി നല്‍കുന്ന വിവരം. ഇവരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
സിംബാബ്‌വെയില്‍ 37 വര്‍ഷമായി ഭരിക്കുന്ന പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സൈന്യം പുറത്താക്കിയതായാണ് വിവരം. മുന്‍ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനന്‍ഗാഗ്വ ഇടക്കാല പ്രസിഡന്റാകുമെന്നാണ് സൂചന. മുഗാബെയും കുടുംബാംഗങ്ങളും തടവിലായി. ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രി ക്കയിലേക്കു സുരക്ഷിതമായി അയച്ചെന്നാണു റിപ്പോര്‍ട്ട്.
















