ഹരാരേ: സിംബാബ്വെയില്‍ സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റായ റോബര്‍ട്ട് മുഗാബേയും കുടുംബവും സൈന്യത്തിന്റെ പിടിയിലായെന്നാണ് വിവരം. സൈനിക മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തിലാണ് സൈനിക അട്ടിമറി നടന്നത്.
തൊണ്ണൂറ്റിമൂന്നുകാരനാണ് പ്രസിഡന്റ് മുഗാബെ. രാജ്യത്തെ ഔഗ്യോഗിക മാധ്യമ ഓഫീസ് സൈന്യം കൈയ്യടക്കിയെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ സൈനിക അട്ടിമറിയല്ല നടന്നിട്ടുള്ളതെന്ന് സൈനിക വക്താവ് ടെലിവിഷനിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയ്‌ക്ക് കാരണം
പ്രസിഡന്റ് മുഗാബേയ്‌ക്ക് ചുറ്റുമുള്ള കുറ്റവാളി സംഘങ്ങളാണ്. ഇവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സൈന്യത്തിന്റെ പ്രസ്താവനക്കുറിപ്പിൽ പറയുന്നു.
















