പാറശാല: പ്രമേഹദിനത്തില്‍ പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. പൊതുസമ്മേളനവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ശസ്ത്രക്രിയവിഭാഗവും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സരസ്വതി സ്‌ട്രോക്ക് യൂണിറ്റ് ഒ. രാജഗോപാല്‍ എംഎല്‍എയും സരസ്വതി മൊബൈല്‍ ഡയബറ്റിക് ഫൂട്ട് ക്ലീനിക്ക് കെ. ആന്‍സലന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ഡോ എസ്.കെ. അജയകുമാര്‍ പ്രമേഹദിനസന്ദേശം നല്‍കി. കഴിവുതെളിയിച്ച വനിതകള്‍ക്കുള്ള സരസ്വതി എജ്യൂക്കേഷണല്‍ ട്രസ്റ്റ് പുരസ്‌കാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി വിതരണം ചെയ്തു. ആര്‍. ഉണ്ണികൃഷ്ണപിള്ള, എ.റ്റി. ജോര്‍ജ്, എസ്. സുരേഷ്, കെ. സജിത്ത്, എസ്.കെ. ബെന്‍ഡാര്‍വിന്‍, പി.പി. ബിജു, എസ്. സുരേന്ദ്രന്‍, എ. ഷിബു, രതീഷ്, അയിര ശശി പങ്കെടുത്തു. സൗജന്യ പ്രമേഹ രോഗനിര്‍ണയം, പ്രമേഹപാദ പരിശോധന, ഡയബറ്റിക് എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിച്ചു.
















