തിരുവനന്തപുരം: ദില്ലി ആസ്ഥാനമായ ഷെയര്‍ സമാധാന്‍ പ്രൈവറ്റ് ലിമിറ്റഡ് മിഷന്‍ മണി ബാക്ക് പദ്ധതി അവതരിപ്പിച്ചു. നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുരുങ്ങി കിടക്കുന്ന പഴയ ഷെയറുകള്‍, മ്യൂച്ചല്‍ ഫണ്ട്, മെച്യൂര്‍ഡ് ലൈഫ് ഇന്‍ഷ്വറന്‍സ്, നിര്‍ജീവമായ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ രൂപത്തിലുള്ള അവരുടെ നഷ്ടപ്പെട്ട, തടഞ്ഞുവയ്‌ക്കപ്പെട്ട, മറന്നുപോയ, ചിതറിക്കിടക്കുന്ന നിക്ഷേപങ്ങളെ തിരിച്ചെടുക്കുകയാണു ഷെയര്‍ സമാധാന്റെ ലക്ഷ്യമെന്ന് സ്ഥാപകചെയര്‍മാനായ അഭയ് ചണ്ഡാലിയ പറഞ്ഞു. നിയമപരമായ അവകാശികളിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രാവീണ്യംനേടിയ നിയമവിദഗ്ധര്‍ സ്ഥാപനത്തിലുണ്ട്. നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ നിയമസഹായവും ഷെയര്‍ സമാധാന്‍ ഒരുക്കും. ഓഹരികളിലും ഇന്‍ഷുറന്‍സുകളിലും നിക്ഷേപം എളുപ്പമാണ്. പക്ഷേ ആവശ്യമുള്ളപ്പോള്‍ പണം തിരികെ കിട്ടാന്‍ അത്ര എളുപ്പമല്ല. അവകാശപ്പെട്ട പണം തിരിച്ചുകിട്ടാന്‍ നിക്ഷേപകരോ അവരുടെ അവകാശികളോ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം തിരിച്ചെടുക്കാനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചെറിയ വിവരങ്ങളില്‍ നിന്ന് പോലും നിങ്ങളുടെ വലിയ സമ്പാദ്യങ്ങള്‍ തിരികെ കിട്ടാനും ഷെയര്‍ സമാധാന്‍ സഹായിക്കുമെന്നും അഭയ് പറഞ്ഞു.
















