കാക്കനാട്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഹോര്‍ട്ടികോര്‍പിന് പഴം, പച്ചക്കറി വില കുറക്കാനാവുന്നില്ല. ഹോര്‍ട്ടികോര്‍പ് കാക്കനാട് കേന്ദ്രത്തില്‍ കഴിഞ്ഞ മാസം മാത്രം 4,60,000 രൂപയുടെ നഷ്ടമുണ്ടായത്. ഈ മാസം നഷ്ടം അഞ്ച് ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. ഗുണനിലവാരം ഇല്ലാത്തത് കൊണ്ട് ഉപഭോക്താക്കള്‍ ഹോര്ട്ടികോര്പിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപണമുണ്ട്.
കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഒന്നാം തരം നിലവാരമുള്ള പച്ചക്കറികള്‍ ഇടനിലക്കാര്‍ പൊതുമാര്‍ക്കറ്റിലേക്ക് കടത്തിക്കൊണ്ട് പോകുകയും രണ്ടും മൂന്നാം തരം പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് ഗോഡൗണിലേക്ക് എത്തിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നം ഹോര്‍ട്ടികോര്‍പിന് കൈമാറാന്‍ താല്പര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്്.
ഉല്പന്നത്തിന് വില കിട്ടാന്‍ വൈകുന്നതാണ് കര്‍ഷകരുടെ താല്പര്യമില്ലായ്മക്ക് പ്രധാന കാരണം. ചെറുകിട- ഇടത്തരം കര്‍ഷകര്‍ക്കാണ് ഇതിലൂടെ ഏറെ നഷ്ടം സംഭവിച്ചത്. കര്‍ഷകരുടെ ഉല്പന്നങ്ങള് സംഭരിക്കാനോ വിപണി ഉറപ്പാക്കാനോ ഉള്ള കാര്യമായ യാതൊരു ശ്രമവും നടന്നിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ ഉല്പാദനം കുറഞ്ഞതും കൃഷിനാശവുമാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി അധികൃതര്‍ പറയുന്നത്. അതേസമയം, കേരളത്തിലെ ആഭ്യന്തര പച്ചക്കറി ഉല്പാദനം ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടെ വിളനാശവും ഉണ്ടായില്ല. എന്നാല്‍ അതിന്റെ നേട്ടം കൊയ്യാന്‍ ഹോര്ട്ടികോര്പിനാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: