മണ്ണാര്‍ക്കാട്:കേരള വെറ്റിനറി സര്‍വകലാശാലക്ക് കീഴിലുള്ള അഞ്ച് സര്‍ക്കാര്‍ കോളജുകളിലെ കോഴ്സുകള്‍ക്ക് യുജിസിയുടെയോ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെയോ അംഗീകാരമില്ല. അംഗീകാരമുള്ള കോഴ്സുകളാണെന്ന് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴ്സുകളില്‍ ചേര്‍ന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുട്ടിലായിരിക്കുന്നത്.
പൂക്കോട്,ചെറ്റച്ചാല്‍, കോലാഹലമേട്, എന്നിവിടങ്ങളിലെ കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി, തിരുവിഴാംകുന്നിലെ കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്, തുംബൂര്മുഴിയിലെ കോളജ് ഓഫ് ഫുഡ് ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ കോഴ്സുകളുടെ ഭാവിയാണ് തുലാസിലായത്. ഇവയില്‍ പലതിലും അവസാന ബാച്ചുകാര്‍ പുറത്തിറങ്ങാറായി. തുടര്‍ വിദ്യാഭ്യാസത്തിന് ഈ കോഴ്സ് ഉപകരിക്കില്ലെന്ന് മാത്രമല്ല,ഈ ബിരുദം ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടുമില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. ബി അശോക് വൈസ് ചാന്‍സലറായിരുന്ന കാലത്താണ് ഈ കോഴ്സുകള്‍ ആരംഭിച്ചത്. ഇതില്‍ പൂക്കോട്, ചെറ്റച്ചാല്‍, കോലാഹലമേട് എന്നിവിടങ്ങളിലെ കോളജുകള്‍ക്ക് സ്വന്തമായി ഡയറി പ്ലാന്റോ കെട്ടിടമോ തുംബൂര്‍മുഴി കോളജിന് ഫുഡ് പ്രോസസിങ് സെന്ററുമില്ല. തിരുവിഴാംകുന്ന് കോളജില്‍ ലാബോറട്ടറിയുടെ അഭാവവുമുണ്ട്. ഈ കോളജുകളിലൊന്നും ആവശ്യമായ അധ്യാപക അനധ്യാപക തസ്തിതകളും സൃഷ്ടിച്ചിട്ടില്ല.
ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ്വിദ്യാര്ത്ഥികള്. ഡോ. ബി. അശോക് വൈസ് ചാന്‍സിലര്‍ ആയിരുന്ന കാലത്ത് സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും ബജറ്റില്‍ പ്രഖ്യാപിക്കാതെയും വിവിധ കോഴ്സുകളും കോളേജുകളും ആരംഭിക്കുകയുണ്ടായി. ഇതില്‍ ഡയറി സയന്‍സ് കോളേജുകളായ സിഡിഎസ്ടി പൂക്കോട്, സിഡിഎസ്ടി ചെറ്റച്ചാല്‍, സിഡിഎസ്ടി കോലാഹലമേട് എന്നിവയ്ക്ക് ഡയറി പ്ലാന്റും സ്വന്തമായ കെട്ടിടവും, ഫുഡ് ടെക്നോളജി കോളേജായ സിഎഫ്ടി തുംബൂര്മുഴിക്ക് ഫുഡ് പ്രോസ്സെസ്സിംഗ് സെന്ററുമില്ല. ഏവിയന്‍ സയന്‍സസ് കോളേജ് സിഎഎസ്എം തിരുവിഴാംക്കുന്ന്, മറ്റു ഡിപ്ലോമ കോഴ്സുകള്‍ക്കും ലബോറട്ടറി ക്ലാസ്സ് സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്.
പ്രസ്തുത കോളേജുകള്‍ക്ക് വേണ്ട അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍ എന്നിവയൊന്നും സൃഷ്ട്ടിക്കപെട്ടിട്ടില്ല.ആയതിനാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സിഡിഎസ്ടി പൂക്കോട്, സിഡിഎസ്ടി ചെറ്റച്ചാല്‍, സിഡിഎസ്ടി കോലാഹലമേട്, സിഎഫ്ടി തുംബൂര്‍മുഴി, സിഎഎസ്എം തിരുവിഴാംക്കുന്ന് കോളേജുകളുടെ കോഴ്സുകള്‍ക്ക് എഐസിടിഇ, ഐസിഎആര്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ അസ്ഥിരപെടുത്തുന്ന സ്ഥിതി വിശേഷമാണുള്ളത്. ആയതിനാല്‍ ഈ കോഴ്സുകള്‍ക്ക് അംഗീകാരം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: