പട്ടാമ്പി: ശ്രീമുളയം കാവ് ഭഗവതി ക്ഷേത്രത്തിലെ മൂന്നാംഘട്ട നടപ്പന്തലിന്റെ സമര്‍പ്പണം കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമ മഠാധിപതി സ്വാമി ചീതാനന്ദപുരി നിര്‍വ്വഹിച്ചു.
ജീര്‍ണ്ണോദ്ധാരണ കമ്മിറ്റിയുടെ രക്ഷാധികാരി സേതുമാധവന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രത്തില്‍ എത്തിയ സ്വാമിജിക്ക്, കമ്മിറ്റിയും ഭക്തജനങ്ങളും പൂര്‍ണ്ണ കുംഭത്തേടെയും താലപ്പൊലിയോടെയും വരവേല്‍പ്പ് നല്കി. നടപ്പന്തല്‍ സമര്‍പ്പണത്തിനു ശേഷം സ്വാമിജിയുടെ ഭക്തിപ്രഭാഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച ആളുകളെയും തട്ടകത്തിലെ സ്ത്രീകളിലെ മികച്ച കുട്ടികളെയും ആദരിച്ചു.
നടപ്പന്തല്‍ സമര്‍പ്പണത്തിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേത്യത്വത്തില്‍ വിളിച്ചു ചൊല്ലി പ്രായശ്ചിത്വവും, കളഭാഭിഷേകവും നടന്നു. ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ കഴിഞ്ഞ 11 മാസത്തെ റിപ്പോര്‍ട്ട് കമ്മിറ്റി പ്രസിഡണ്ട് പി.ശിവരാമന് അവതരിപ്പിച്ചു. സെക്രട്ടറി രാജേഷ് സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ കെ.പി.മുരളിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: