പാലക്കാട്: ഭാരതീയ ജനതാ പാര്‍ട്ടി പാലക്കാട് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മധുര വരെ പോകുന്ന അമൃത എക്സ്പ്രസ്സ് ട്രെയിനിന്, കൊല്ലങ്കോട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചുതരണമെന്ന ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നിവേദനം നല്കി.
ബിജെപി സ്റ്റേറ്റ് സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്, ബിജെപി ജില്ലാ കമ്മിറ്റി അംഗവും 51-ാം വാര്‍ഡ് കൗണ്‍സിലറുമായ വി.നടേശന് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: