കല്പാത്തി: ജില്ലയുടെ പൈതൃക ഗ്രാമമായ കല്പാത്തിയിലെ അഗ്രഹാര വീഥികളില്‍ ഭക്തര്‍ക്ക് സായൂജ്യം നല്കി രഥോത്സവത്തിന്റെ ഭാഗമായുള്ള രഥപ്രയാണത്തിന് ഇന്നലെ തുടക്കമായി.
ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച മൂന്നു തേരുകളും വലിക്കുന്നതിനായി ഭക്തജനങ്ങളുടെ വന്‍തിരക്കാണ് കല്പാത്തിയുടെ ഗ്രാമവീഥികളില്‍ അനുഭവപ്പെട്ടത്. അരനൂറ്റാണ്ടുകളോളം മരച്ചക്രങ്ങളില് പ്രയാണം നടത്തിയിരുന്ന ദേവരഥങ്ങളുടെ ചക്രങ്ങളും ഇത്തവണ ഉരുക്കുചക്രങ്ങള്ക്ക് വഴിമാറിയതോടെ ജെസിബി ഉപയോഗിച്ചാണ് അഗ്രഹാര വീഥികളിലൂടെ രഥപ്രയാണം നടത്തിയത്.
വിശാലാക്ഷ്മി സമേതവിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച വിശ്വാനാഥ സ്വാമി, മന്തരക്കര ഗണപതി, സുബ്രമണ്യം സ്വാമി എന്നിവരുടെ ദേവരഥങ്ങള്‍ മന്തക്കര മഹാഗണപതിക്ക് അഭിമുഖമായി എത്തി നിലയുറപ്പിച്ചു. ഇന്നും നാളെയും ഭക്തിസാന്ദ്രമായ അഗ്രഹാരവീഥികളെ ആറാടിച്ച് രഥപ്രയാണം നടക്കും.
കാശിയില്‍പാതി കല്പാത്തിയിലെ രഥോത്സവത്തിന് ഇതോടെ ഇന്നലെ ആരംഭിച്ച രഥപ്രയാണത്തിന് തുടക്കമായി. ഒന്നാം തേരുദിനമായ ഇന്നലെയും രണ്ടാം ദിനമായ ഇന്നും മൂന്നാം തേരുദിനമായ നാളെയും രഥോത്സവം കാണുവാനും രഥപ്രയാണത്തിന് പങ്കെടുക്കുവാനായി പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.
ഭൂഗര്‍ഭ കേബിള്‍ സംവിധാനവും ഉരുക്കുചക്രങ്ങള്‍ തീര്‍ത്ത ദേവരഥങ്ങളും പരിസ്തിതി സൗഹൃദ രഥോത്സവമായി ഒരുപാട് മേന്മകളാണ് ഇത്തവണത്തെ രഥോത്സവത്തിനുള്ളത്. രഥോത്സവത്തിനോടനുബന്ധിച്ച് ഭക്ത ജനങ്ങളുടെ സുരക്ഷ കണക്കാക്കി വന്‍ പോലീസ് സന്നാഹവും കല്പാത്തിയുടെ ഗ്രാമവീഥികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: