പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിചാരിച്ചാല്‍ വ്യവസായ രംഗത്ത് സമഗ്രമായ കുതിപ്പുണ്ടാക്കുവാന്‍ കഴിയുമെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പാലക്കാട് നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇവര്‍ തയ്യാറാകണം. സാധാരണക്കാരന് ഏറ്റവുംകൂടുതല്‍ ആശ്രയിക്കുന്നത് തങ്ങളെയാണെന്ന് അവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായിട്ട് അഴിമതി മുക്ത ഭരണമാണ് ഭാരതത്തില്‍ നടക്കുന്നത്. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ നിരവധി ജനപ്രദമായ പദ്ധതികളാണ് നടത്തിയത്.
പ്രധാനമന്തിയുടെ സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം 69 ശതമാനം ജനങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിച്ചതും, 30കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചതും, ഒന്നര വര്‍ഷം കൊണ്ട് നാല് കോടി ഗ്യാസ് കണക്ഷനുകള്‍ നല്കിയതും, പതിമൂവായിരം ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമാക്കിയതും എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലതാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.ബി.രാജേഷ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ സെക്രട്ടറി രഘുരാമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ബേബി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പി.സ്മിതേഷ്, ആരോഗ്യകാര്യ ാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി രാമനാഥന്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് എം.സുനില്‍, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ.കെ, ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.ആര്.സുബ്രഹ്മണ്യന്, യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ഭവദാസ്, സിപിഐഎം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കുമാരി, ഐയുഎംഎല്‍ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഹബീബ, വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി എന്നിവര്‍ പങ്കെടുത്തു.
പാലക്കാട് നഗരസഭ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡേവിഡ് ജോണ്‍ ഡി മോറിസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: