തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ സംഘടനകളുമായി ആലോചിക്കാതെ പരമാവധി പെന്‍ഷന്‍ 25000 ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പുറകില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് കെഎസ്റ്റി പെന്‍ഷനേഴ്‌സ്‌സംഘ്. പെന്‍ഷന്‍കാരെ തട്ടുകളായി വിഭജിക്കാനുള്ള ശ്രമമാണിത്. സര്‍ക്കാര്‍ മേഖലയില്‍ കൃത്യമായി പെന്‍ഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ മാത്രം പെന്‍ഷന്‍ തോന്നും പോലെ വിതരണം ചെയ്യുന്നതിന്റെ യുക്തി എന്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരും മാനേജുമെന്റും തയ്യാറാകണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ. ഗോപിനാഥന്‍ നായര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശിക പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷനേഴ്‌സ് സംഘിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന്റെ 23-ാം ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
















