തിരുവനന്തപുരം: ട്രിവാണ്ട്രം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം(ടി പിഎഫ്)ന്റെ മങ്കയത്ത് നടത്തിയ ഫോട്ടോവാക്ക് മഴയാത്രയുടെ ഉദ്ഘാടനം പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞുമോന്‍ നിര്‍വഹിച്ചു. ടിപിഎഫ് രക്ഷാധികാരി മുന്‍ ഐജി വി. ശാന്താറാം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിജു ജോസ്വിന്‍, സെക്രട്ടറി അഷ്‌റഫ് വട്ടിയൂര്‍ക്കാവ്, ട്രഷറര്‍ സതീഷ് കമ്മത്ത് എന്നിവര്‍ സംസാരിച്ചു. യാത്രയില്‍ അമ്പതോളം പേര്‍ പങ്കെടുത്തു.
ഫോട്ടോവാക്കില്‍ ടിപി എഫിന്റെ വിദഗ്ധ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുടെ ബേസിക് വശങ്ങളും നല്ലരീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാനുള്ള സാങ്കേതികവിദ്യകളും പറഞ്ഞു കൊടുത്തു. മഴയാത്രയില്‍ പങ്കെടുത്തവര്‍ക്ക് മങ്കയത്തിന്റെ പ്രകൃതി സൗന്ദര്യം മനസിനു കുളിര്‍മയേകി.
















