തിരുവനന്തപുരം: ഡോ ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തില്‍ ജ്യോതിദേവ്‌സ് ഡയബറ്റിക് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (ജെഡിസി) സേവനത്തിന്റെ 19 വര്‍ഷങ്ങള്‍ പിന്നിടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും ആധുനിക ഔഷധങ്ങളും ചികിത്സാ ഉപകരണങ്ങളും പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി വരുന്നു.
ആഗോള ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ഹൃദയം, വൃക്ക തുടങ്ങി അവയവങ്ങള്‍ക്ക് കൂടി പരിപൂര്‍ണ സംരക്ഷണം നല്‍കിവരുന്നു. പാര്‍ശ്വഫലങ്ങളില്ലാത്ത ഔഷധങ്ങളാണ് ഇവിടുത്തെ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ചികിത്സാസംഘവും പ്രയോഗിക്കുന്നത്. 1997 ല്‍ ആരംഭിച്ച ഡയബറ്റീസ് ടെലി മാനേജ്‌മെന്റ് സിസ്റ്റം (ഡിറ്റിഎംഎസ്) ഇപ്പോള്‍ ആഗോള പ്രശസ്തമായിട്ടുണ്ട്. ഡിറ്റിഎംഎസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന രോഗികള്‍ക്ക് പ്രമേഹം വര്‍ഷങ്ങള്‍ക്കുശേഷം വരുത്തിതീര്‍ക്കുന്ന അനുബന്ധരോഗങ്ങള്‍ വരുന്നതുമില്ല. ചികിത്സാചെലവ് വര്‍ധിക്കുന്നതുമില്ല. പ്രമേഹസങ്കീര്‍ണതകള്‍ തടയാനുള്ള മാര്‍ഗരേഖകളെക്കുറിച്ചുള്ള നിരവധി ഗവേഷണങ്ങള്‍ ജെഡിസിയില്‍ നിന്ന് സ്വദേശത്തും വിദേശത്തുമുള്ള വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്തെ ജെഡിസി ഡയബറ്റോളജി ക്ലിനിക്കല്‍ ഹെഡ് ഡോ അരുണ്‍ ശങ്കര്‍ ആണ്. രോഗികള്‍ക്കായുള്ള സൗജന്യ പ്രതിമാസ പ്രമേഹ പ്രസിദ്ധീകരണത്തിനും വീഡിയോകള്‍ക്കും ംംംം.ഭഷീവ്യേറല്. രീാ/ിലംഹെലേേലൃ ്യീൗൗേയല ഷീവ്യേറല് സന്ദര്‍ശിക്കാം.
















