കാലടി: മദ്ധ്യകേരളത്തിലെ ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കാലടി ആദിശങ്കര കീര്‍ത്തി സ്തംഭത്തിന് എതിര്‍വശം യാതൊരു അടിസ്ഥാന സൗകര്യവും പഞ്ചായത്ത് അധികൃതര്‍ ഒരുക്കിയിട്ടില്ല. കുടിവെള്ളത്തിനുള്ള സൗകര്യങ്ങളോ, വെളിച്ചമോ ഇല്ല. അയ്യപ്പന്മാര് വിരിവെച്ചുകൊണ്ടിരിക്കുന്ന സ്ഥലം കാട് കയറിയിരിക്കുകയാണ്. കൂടാതെ മാലിന്യങ്ങളും.
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് യാതൊരു സൗകര്യങ്ങളുമില്ല. അമിതമായ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതും കാലടിയിലെ ഗതാഗതക്കുരുക്കും അയ്യപ്പ ഭക്തര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും മറ്റ് അടിസ്ഥാന സൗകര്യക്കുറവും അയ്യപ്പ ഭക്തരെ കാലടിയില്‍ നിന്ന് അകറ്റുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ അടിയന്തരമായി പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: