കൊച്ചി: മെട്രോയുടെ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളില്‍ ശ്രദ്ധിച്ച് ഡ്രൈവര്‍മാര്‍ വാഹനമോടിക്കുന്നതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതി പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലാ കളക്ടര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം, ആര്‍ഡിഒ, നഗരസഭാ സെക്രട്ടറി, ട്രാഫിക് പോലീസ് കമ്മീഷണര്‍ എന്നിവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മെട്രോ തൂണുകളിലെ പരസ്യങ്ങള്‍ വായിച്ചാല്‍ കൗതുകമാകുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് നല്കിയ പരാതിയിലാണ് നടപടി. ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലാണ് പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ റോഡുകളില്‍ അനാവശ്യമായ ഗതാഗത കുരുക്കുണ്ടാകുന്നതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: