കൊച്ചി: ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ ഇനി പരിസ്ഥിതി സൗഹൃദ ഇരുമുടിക്കെട്ട്. എറണാകുളം ഏലൂര്‍ സ്വദേശിയായ ജയ അംബുജാക്ഷനാണ് പരിസ്ഥിതി സൗഹൃദ ഇരുമുടിക്കെട്ട് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക്കാണ് ഓരോ തീര്‍ത്ഥാടന കാലത്തും ശബരിമലയിലെത്തുന്നത്. ഇതില്‍ ഒരുപങ്ക് ഭക്തരുടെ ഇരുമുടിക്കെട്ടില്‍ പൂജാദ്രവ്യങ്ങള്‍ പൊതിഞ്ഞു കൊണ്ടു വരുന്നവയാണ്. പ്ലാസ്റ്റിക് മുക്തമാണ് ജയ തയ്യാറാക്കിയിരിക്കുന്ന ഇരുമുടിക്കെട്ട്.
ജയയുടെ മകന് മലയ്ക്ക് പോയി വന്നപ്പോള്‍ എടുത്ത പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന്റെ ചിത്രം കണ്ടപ്പോഴാണ് ഇങ്ങനെ ഒരാശയം മനസ്സില്‍ തോന്നിയത്. ശബരിമല തീര്‍ത്ഥാടനത്തിന് ആവശ്യമായ പൂജാദ്രവ്യങ്ങളും ഇരുമുടിയും ചെറിയസഞ്ചിയും തോള്‍സഞ്ചിയും അടങ്ങുന്നതാണ് ഒരു കിറ്റ്.
പൂജാദ്രവ്യങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കി കടലാസ് കവറുകളില്‍ പൊതിയും. ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവരോട് ഈ അമ്മയുടെ അപേക്ഷ ഇത്രമാത്രം- ദേവാലയം മലിനപ്പെടാതെ സൂക്ഷിക്കുക, അതാണ് ഏറ്റവും വലിയ ഈശ്വരാരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: