വാഷിങ്ടണ്‍: ഹിന്ദുത്വത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ കാലിഫോര്‍ണിയ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ അറിയിച്ചു. പതിറ്റാണ്ടുകളായി ഹിന്ദു സമൂഹങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുടെ നിര്‍ണായക വിജയമാണിതെന്നും ഇവര്‍ വ്യക്തമാക്കി.
ഹിന്ദു വിഭാഗങ്ങളുടെ ആവശ്യങ്ങളില്‍ കഴിഞ്ഞയാഴ്ച അവസാനവാദം കേട്ട കാലിഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ (എസ്ബിഇ) ഒറ്റക്കെട്ടായി വോട്ട് ചെയ്താണ് തീരുമാനമെടുത്തത്. പത്ത് പാഠപുസ്തകങ്ങളിലാണ് പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
കാലിഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ഹിന്ദു എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ യുഎസ്എ നേതാവ് ശാന്താറാം നേക്കര്‍ വിശേഷിപ്പിച്ചു.
ഹിന്ദുത്വത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ക്കെതിരെയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
















