മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ചുമട്ട്തൊഴിലാളികളെ സംരക്ഷിക്കണമെന്നും മുതലാളിമാരുടെ ഇംഗിതത്തിനു വഴങ്ങിയും അവരുടെ ചൂഷണത്തിന് ഇരയാകുന്നതും സംസ്ഥാന സര്‍ക്കാരാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് പറഞ്ഞു.
ടൗണില്‍ ധര്മ്മര് കോവിലിന് സമീപത്ത് ആരംഭിച്ച ബിഎംഎസ് കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് അഡ്വ.സുമേഷ്മേപ്പാട്ട് അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി, രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.അമര്‍നാഥ്, വിജയന്, ശിവദാസ്, മുരളി, അനീഷ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: