Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പാര്‍പ്പിട സുരക്ഷാ പദ്ധതി അര്‍ഹരായവര്‍ പുറത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:01 pm IST
in Kozhikode

നാദാപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി പട്ടികയില്‍ അര്‍ഹരായവര്‍ പുറത്ത്. വീട് ഉള്ളവരും ഭൂമി സ്വന്തമായി ഉള്ളവരും പട്ടികയ്‌ക്ക് അകത്തും . 2016 മെയ് മാസത്തിലായിരുന്നു സംസ്ഥാനത്ത് വീട് ഇല്ലാത്തവര്‍ക്ക് വീടും ഭൂമിയും വീടും ഇല്ലാത്തവര്‍ക്കും ഇവ രണ്ടും നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കഴിഞ്ഞവര്‍ഷം പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആയിരുന്നു സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (ലൈഫ് ) എന്ന പേരില്‍ ആരംഭിച്ചത്. 2018 ഓടെ എല്ലാവര്‍ക്കും വീട് എന്നതായിരുന്നു ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ രൂപം കൊടുത്ത ലൈഫ് മിഷന്‍ മുഖാന്തിരം ഓരോ പഞ്ചായത്തിലെ കുടുബശ്രീ പ്രവര്‍ത്തകരാണ് ഗുണഭോക്താക്കളെ കണ്ടത്താന്‍ സര്‍വ്വേ നടത്തിയത്. ഇത് പ്രകാരം ഓരോ പഞ്ചായത്തില്‍ നിന്നും ആയിരം മുതല്‍ ആയിരത്തി മുന്നൂറ് വരെ അപേക്ഷകള്‍ പഞ്ചായത്തില്‍ കുടുബശ്രീ പ്രവര്‍ത്തയ്‌ക്ക സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരഹിതര്‍, ഭവനരഹിതര്‍, രണ്ടും ഇല്ലാത്തവര്‍, ഭൂമി മാത്രം ഉള്ളവര്‍ എന്നീ ക്രമത്തില്‍ വേര്‍തിരിച്ച് പഞ്ചായത്തുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

എന്നാല്‍ കഴിഞ്ഞ മാസം പുറത്ത് ഇറങ്ങിയ കരട് റിപ്പോട്ടില്‍ ഓരോ പഞ്ചായത്തിനും 20 മുതല്‍ 40 പേരെ അംഗീകരിച്ചാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ലൈഫ് മിഷന്‍ അയച്ച റിപ്പോട്ടില്‍ ഉള്ളത്. ഇതില്‍ ഭൂമി ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വീട് ഉള്ളവരാണ് കൂടുതല്‍ ഇടം പിടിച്ചത്. മാത്രമല്ല വീടില്ലാത്ത നൂറുക്കണക്കിന് ആദിവാസികളും, പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പലപഞ്ചായത്തുകളും സര്‍ക്കാരിനെ അറിയിച്ചിരുന്നങ്കിലും അനുകൂലനിലപാട് ഒന്നും തന്നെ ഉണ്ടായില്ലെന്നാണ് ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അപാകതകള്‍ ഉണ്ടായത് സര്‍വ്വേ എടുത്ത കുടുബശ്രീ പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെച്ച് തല ഊരാനാണ് സര്‍ക്കാറിന്റെ ശ്രമം . അതേസമയം ലൈഫ് മിഷന്‍ പുറത്തിറക്കിയ പട്ടിക വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് അധികൃതര്‍ സര്‍വേ നടത്തി സര്‍ക്കാരിന് റിപ്പാര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു .എന്നാല്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി എന്ന് കൊട്ടിഘോഷിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് അന്തിമപട്ടികയില്‍ ഉള്ളത് . നഗരപ്രദേശങ്ങളില്‍ ഫഌറ്റ് നിര്‍മ്മിച്ച് നല്‍കുകയും ഗ്രാമ പ്രദേശങ്ങളില്‍ ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തി വെവ്വേറെ വീട് നിര്‍മ്മിച്ച് നല്‍കുകയുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി 500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാനായിരുന്ന പദ്ധതി .

സംസ്ഥാനത്ത് അഞ്ച് ലക്ഷം ഭൂരഹിതര്‍ക്ക് വിട് വെച്ച് നല്‍കാനും എന്നാല്‍ തോട്ടം മേഖലയില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ‘വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശം ഉള്ള ഉപയോഗിക്കാത്ത ഭൂമിയും ഇതിനായി പ്രയോജനപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടത്. സ്വന്തമായി ഭൂമിയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാകും ലൈഫ് ഭവനപദ്ധതിയെന്നു സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതു മിക്ക പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ കഴിയില്ല. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കു പഞ്ചായത്തിന്റെ കൈവശമുള്ള മറ്റ് സ്ഥലത്തു ഭവനസമുച്ചയം നിര്‍മിച്ചുനല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ഇതു നടപ്പിലാക്കാനാകില്ല. ചുരുങ്ങിയത് 30 സെന്റ് സ്ഥലമെങ്കിലും ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും. ജില്ലയില്‍ ഭവനപദ്ധതി അപേക്ഷകരില്‍ ഭൂരിപക്ഷമാളുകളും സ്വന്തമായി ഭൂമിയില്ലാത്തവരാണന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗ്രാമസഭ കൂടി പട്ടികയ്‌ക്ക് അംഗീകാരം നല്‍കാന്‍ ആയിരുന്നു തീരുമാനമെങ്കിലും അതും നടപ്പിലായില്ല .ശേഷം ഒക്ടോബര്‍ 25നു പട്ടികകള്‍ ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശംവെള്ളത്തില്‍ വരച്ച വരപോലെയായി .. സ്വന്തമായി റേഷന്‍ കാര്‍ഡ് ഉള്ളവരായിരിക്കണമെന്നതാണ് ലൈഫ് ഭവന പദ്ധതിയിലെ പ്രധാന മാനദണ്ഡം. സ്വന്തമായി വീടുവയ്‌ക്കാന്‍ കഴിയാത്തതുമൂലം കൂട്ടുകുടംബമായി താമസിക്കുന്നവര്‍ക്കു സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടാകില്ല. ഇത്തരത്തില്‍ ഉള്ള കുടുംബമാണ് കോഴിക്കോട് ജില്ലയില്‍ കൂടുതലും ഉള്ളത് . ഇതിനാല്‍ ഇവരും ഈ പദ്ധതിയില്‍നിന്നു പുറത്താകുമെന്ന് ഉറപ്പ് .

സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും ഭൂമിയില്ലാത്തവരായാലും നിലവിലെ സാഹചര്യത്തില്‍ ലൈഫ് പദ്ധതിയുടെ ഗുണം ലഭികാനിടയില്ല. കാരണം റേഷന്‍ കാര്‍ഡ് വേണം . ലൈഫ് പദ്ധതി പ്രഖ്യാപിച്ചതോടെ പഞ്ചായത്തുകള്‍ക്ക് മറ്റു ഭവന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഫണ്ട് വകയിരുത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതും സാധാരണക്കാരന് ഇരുട്ടടിയായി.്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.