കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര ഗവേഷണ രസതന്ത്ര വിഭാഗം, രണ്ടു ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 14നും 15നുമാണ് സെമിനാര്‍. 14ന് കോളേജ് സെമിനാര്‍ ഹാളില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാര്സലന് ഡോ.ബാബു സെബാസ്റ്റ്യന്ഉദ്ഘാടനം ചെയ്യും. കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ അത്യാധുനിക ലോകം അഭിമുഖീകരിക്കുന്ന ഊര്‍ജ്ജ പ്രതിസന്ധിക്കു പരിഹാരമാകാവുന്ന പ്രകാശോര്‍ജ്ജത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കാവുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അവയുടെ സൈദ്ധാന്തിക വശങ്ങളെക്കുറിച്ചും പ്രതിപാദിക്കും. വിവരങ്ങള്‍ക്ക് 9495458856, 8593952240.
പ്രതികരിക്കാൻ ഇവിടെ എഴുതുക: