പള്ളുരുത്തി: പെരുമ്പടപ്പ് പ്രദേശത്തെ ഗുണ്ടാ, മയക്കുമരുന്നു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജന്മഭൂമി ലേഖകനുമായ കെ.കെ. റോഷന് കുമാറിന്റെ വാഹനം കത്തിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാന സമിതിയംഗം വി.കെ. സുദേവന് ആമുഖപ്രസംഗം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി ജോയി കുപ്പക്കാട്ട് അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ പി.ബി. സുജിത്ത്, സുനില്‍ തീരഭൂമി, എന്‍.വി. സുധീപ്, കെ. വിശ്വനാഥന് തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. സുബീഷ്, വിഷ്ണുപ്രദീപ്, സി.സി. ശ്രീവത്സന്‍, പി.പി. മനോജ്, വി.എല്‍. മോഹനന്, ടി.എ. സുരേഷ് ബാബു, എന്‍.വി. സുധീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: