പിറവം: ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് തുടക്കമായി. സംഗീതനൃത്ത വാദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. രാമമംഗലം ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. രാവിലെ രാമമംഗലം തൃക്കാമ്പുറം ജയന്റെ സോപാന സംഗീതത്തോടെയാണ് സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.
കേരള സംഗീത നാടകഅക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. മിനികുമാരി, കലാസമിതി പ്രസിഡന്റ് പ്രൊഫ: ജോര്‍ജ്.എസ്.പോള്‍, സെക്രട്ടറി കെ.ജയചന്ദ്രന് നായര്‍, പി.പി. രവീന്ദ്രന്, ഗ്രാമ പഞ്ചായത്തംഗം സിന്ധു രവി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രകലയില്‍ ദേശീയ പുരസ്കാരം നേടിയ അഖില്‍ മോഹനനെ കലാസമിതി ആദരിച്ചു.
ഇന്ന് രാവിലെ 10 മുതല്‍ കാലടി സംസ്കൃത സര്‍വ്വകലാശാല സംഗീത വിഭാഗത്തിന്റെ സംഗീതാരാധന, 11ന് ദേശമംഗലം നാരായണന്റെ സംഗീതക്കച്ചേരി എന്നിവ നടക്കും. 3ന് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ തായമ്പക, മൈസൂര്‍ ഡോ: വസുന്ധര ദൊരസ്വാമിയുടെ ഭരതനാട്യം, കല്യാണസൗ ഗന്ധികം കഥകളി തുടങ്ങിയവയുണ്ടാകും. നാളെ കലോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: