കൊച്ചി: സത്യസന്ധമായി കേരളത്തില്‍ ആദ്യം രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് ഉദയംപേരൂര്‍ സൂനഹദോസെന്ന് കേരള ഹിസ്റ്ററി അസോസിയേഷന് പ്രസിഡന്റ് കെ.എല്‍. മോഹനവര്‍മ. ‘ഉദയംപേരൂര്‍ സൂനഹദോസ്- ഇന്ത്യന്‍ നവോത്ഥാനത്തിനു ഒരാമുഖം’ എന്ന വിഷയത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനാറാം നൂറ്റാണ്ടില്‍ ഉദയംപേരൂരില്‍ സംഘടിപ്പിച്ച സൂനഹദോസിലെ തീരുമാനങ്ങള്‍ കേരളസമൂഹത്തെ സ്വാധീനിച്ചതായി ശശി തരൂര്‍ എംപി. ‘ഉദയംപേരൂര്‍ സൂനഹദോസ്- ഇന്ത്യന്‍ നവോത്ഥാനത്തിനു ഒരാമുഖം’ എന്ന വിഷയത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
എംജി യൂണിവേഴ്സിറ്റി മുന്‍ വിസി പ്രൊഫ. ഡോ. രാജന് ഗുരുക്കള്‍, ഡോ. മരിയാന് അറക്കല്‍, പ്രൊഫ. ഡോ. പി.ജെ. മൈക്കിള്‍ തരകന്, പ്രൊഫ. ഡോ. സ്കറിയ സക്കറിയ, ഡോ. എന്‍. സാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷനായി. മുന്‍ എംപി ഡോ. ചാള്‍സ് ഡയസ്, ഡോ. ഐറിസ് കൊയ്ലോ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഗോവ-ദാമന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ, ദേശീയോദ്ഗ്രഥന സമിതി അംഗമായ ഡോ. ജോണ്‍ ദയാല്‍, ഡോ. ജെറ്റി ആല്‍ഫ്രഡ് ഒലിവര്‍, വില്‍മ ജോണ്‍, ഡോ. ആന്റണി പാട്ടപ്പറമ്പില്‍, ഡോ. എബ്രഹാം അറക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: