തിരുവനന്തപുരം: ദളിതര്‍, വനിതകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് നിര്‍ഭയമായി ജീവിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം കേരളത്തിലെ ഇടതു ഭരണകൂടം നല്‍കുന്നില്ലെന്ന് എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിനയ് വിദിരെ പറഞ്ഞു. ജനാധിപത്യം വേണമെന്ന് വാദിക്കുന്ന സിപിഎം അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്വേച്ഛാധിപത്യമാണ് നടപ്പാക്കുന്നത്. കേരളത്തിലെ കലാലയങ്ങളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഭൂരിഭാഗം കോളേജുകളിലും എസ്എഫ്‌ഐക്കു മാത്രമെ പ്രവര്‍ത്തനാനുമതി ഉള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ ശുദ്ധനുണ പറഞ്ഞ് നടക്കുകയും ചെയ്യും. ആദര്‍ശം പണയപ്പെടുത്തിയാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. സ്ഥാനലബ്ധിക്കായി ആരുമായും കൂട്ടുകൂടും. അവിടെ അധികാരം മോഹം കാണിക്കുന്നവര്‍ ഇവിടെ കാണിക്കുന്ന ആദര്‍ശത്തെക്കുറിച്ച് മനസ്സിലാകുന്നില്ലെന്നും വിനയ് വിദിരെ പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോളേജുകളില്‍ എല്ലാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ ദേശീയതയിലൂന്നി രാഷ്‌ട്രതാത്പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അധികാരത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. അതിനാലാണ് അവരുടെ നിലനില്‍പ്പ് ക്രമേണ നഷ്ടമാകുന്നത്. കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പിണറായിയുടെ വരെയുള്ള ഭരണം പരിശോധിക്കുകയാണെങ്കില്‍ മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ഏകപക്ഷീയമായി അക്രമിച്ച് ഏകാധിപത്യസ്വഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 300ല്‍ അധികം എബിവിപി പ്രവര്‍ത്തകരാണ് കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമിക്കപ്പെട്ടത്. ഇത് സിപിഎമ്മിന്റെ സ്വേച്ഛാധിപത്യമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















