തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകള്‍. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും സരിതയെ സഹായിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ അഴിമതിക്കു പുറമെ ലൈംഗിക പീഡനവും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു.
രാജ്യത്തു മറ്റൊരു ഘട്ടത്തിലും കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ഒരു പാര്‍ട്ടിയിലെ നേതാക്കള്‍ ഒന്നാകെ സാമ്പത്തിക, ലൈംഗിക ആരോപണങ്ങളില്‍ ഒന്നിച്ചു മുങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ്. നായര്‍ ഉന്നയിച്ച പരിതികളിലേറെയും ശരിവെയ്‌ക്കുന്ന തരത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു അഴിമതിയുടെ കേന്ദ്ര ബിന്ദു. ടീം സോളാറിന് അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയും ഓഫീസുമാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ഉമ്മന്‍ ചാണ്ടി 2.16 കോടി കൈപ്പറ്റിയതിനു പുറമെ ഔദ്യോഗിക വസതിയായിരുന്ന ക്ലിഫ് ഹൗസില്‍ വെച്ച് സരിതയുമായി പലതവണ വദനസുരതം നടത്തിയാതും കണ്ടെത്തിയിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍പ്രകാശ്, എ. പി അനില്‍കുമാര്‍ എന്നിവര്‍ സരിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ആര്യാടന്‍ 25 ലക്ഷവും അനില്‍കുമാര്‍ 7 ലക്ഷവും കൈപ്പറ്റി. ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ കുറ്റം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നുമാത്രമാണ്. മുന്‍ കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാല്‍, പളനി മാണിക്യം എന്നിവരും സരിതയെ ലൈംഗികമായി പീഡിപ്പിച്ചു.
വേണുഗോപാല്‍ മദ്യലഹരില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഹൈബി ഈഡന്‍ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് പീഡിപ്പിച്ചു.
കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യനും ഐജി കെ. പത്മകുമാറും ലൈംഗിക പീഡനം നടത്തി. ജോസ് കെ. മാണി എംപി ദല്‍ഹിയില്‍ വെച്ച് വദനസുരതം നടത്തി. പി.സി.വിഷ്ണുനാഥും പോലീസ് കമ്മീഷണറായിരുന്ന അജിത് കുമാറും ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















