അമ്പലപ്പുഴ: പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ചിത്രം പതിച്ച് നമ്പര്‍ പ്ലേറ്റ് തിരുത്തി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിയ ലോറി അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് രജിസ്‌ട്രേഷനില്‍ ഹാര്‍ബറില്‍ മത്സ്യമെടുക്കാന്‍ എത്തിയ കണ്ടെയ്‌നര്‍ ലോറിയാണ് ദുരൂഹത പരത്തുന്നത്. തമിഴ്‌നാട്ടിലെ ശ്രീകാന്ത് മറൈന്‍ എക്‌സ്‌പോര്‍ട്ടിന്റേതാണ് ലോറി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ സിപിഎമ്മുകാരന്‍ കൂടിയായ മത തീവ്രവാദ സംഘടനാ ബന്ധമുള്ളയാളാണ് മത്സ്യം നല്‍മെന്ന് വാഗ്ദാനം നല്‍കി ഇവരെ ഹാര്‍ബറിലെത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ പോലീസീല്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി ലോറി ഡ്രൈവറും ഉടമയുമായ ലേഖ്‌വചന്‍ (38)നെ ലോറിയോടൊപ്പം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദേശീയ പതാകയെ അവഹേളിച്ചതിനും നമ്പര്‍ പ്ലേറ്റ് തിരുത്തിയതിനും വാഹനത്തിനെതിരെ പോലീസ് കേസെടുത്തു.
















