കോട്ടയം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യ വേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു യോഗം ഉദ്ഘാടനം ചെയ്തു.ഹന്ദുഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍.ശിവരാജന്‍,ജില്ലാ സമിതി അംഗം കെ.സി.രവി,താലൂക്ക് സെക്രട്ടറി സുമേഷ് കിളിരൂര്‍,മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍,ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍,മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍,ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്.മനു,ഡ.ശശികുമാര്‍,എസ്.ഹരികുമാര്‍,സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















