ആലപ്പുഴ: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിതയെ കെ. സി. വേണുഗോപാല്‍ എംപി പീഡിപ്പിച്ചെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ എംപിയുടെ പഴവീട്ടിലെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കി. വീട്ടിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണിത്. വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സരിതയെ പീഡിപ്പിച്ചതായാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.
എംപിക്കെതിരെ റിപ്പോര്‍ട്ടില്‍ ഇത്തരം പരാമര്‍ശം ഉണ്ടെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ലൈംഗീകാരോപണ വിധേയരായവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. എംപി താമസിക്കുന്ന പഴവീട്ടിലെ രാജീവം വീടും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്.
















