ഇസ്ലാമാബാദ് : ബോംബാക്രമണം നിരവധി പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഹമീദ് ഷക്കീല്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
നിരവധി ആക്രമണ പരമ്പരയാണ് ബലൂചിസ്താന്‍ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഉള്‍പ്പെടെ 180 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
















