പാലക്കാട്: നോട്ട് നിരോധന വാര്‍ഷികവും ലാല്‍ കൃഷ്ണ അദ്വാനിയുടെ 91-ാം ജന്മദിനാചരണവും നഗരസഭ 51-ാം വാര്‍ഡില്‍ ആഘോഷിച്ചു.
വടക്കന്തറയിലും ജൈനിമേട്ടിലും മധുരപലഹാര വിതരണവും തുടര്‍ന്ന് 90 മണ്‍ചിരാതുകളും കത്തിക്കുകയുണ്ടായി.
കൗണ്‍സിലര്‍ വി.നടേശന് അധ്യക്ഷത വഹിച്ച യോഗം ബ്രിഗേഡിയര്‍ എം.പി.ജി.മേനോന് ഉദ്ഘാടനം ചെയ്തു. ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജന് പണിക്കര്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിന്ധു രാജന്, വടക്കന്തറ വികസന സമിതി ചെയര്മാന് എം.സുകുമാരന്‍, ബിജെപി ഭാരവാഹികളായ ജനാര്ദ്ദനന്, സുകേഷ് കുട്ടന്, ജൈനിമേട് വികസന സമിതി ഭാരവാഹികളായ എം.നാരായണന് കുട്ടി. എം.ബഥരീനാഥ്, ശാഖ കാര്യവാഹ് പി.സുരേഷ്, ശൈവ വെള്ളാള ഭാരവാഹികളായ ആര്.നടരാജന്, എന്‍.ശിവാനന്ദന്, ആര്.ശരവണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: