കൊച്ചി: ആരക്കുന്നം എ.പി.വര്‍ക്കി മിഷന് ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്മാന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ അധ്യക്ഷനായി. സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ജി.എന്‍ സൂരജിനെ അനുമോദിച്ചു. വൈസ്മെന്‍സ് മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ജോസ് നെറ്റിക്കാടന് മുഖ്യ പ്രഭാഷണം നടത്തി. ഒന്നര ലക്ഷം രൂപ ചെലവു വരുന്ന സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ നിന്നും അര്‍ഹരായ 15 പേര്‍ക്ക് 50000 രൂപ കുറവില്‍ വിദേശ നിര്‍മിത സന്ധി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തും. വൈസ് മെന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ വാങ്ങിയ പുതിയ ഡയാലിസിസ് മെഷീനും ടിസിസി ഓഫീസേഴ്സ് ഫോറം നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനായി സംഭാവന നല്കിയ തുകയും ആശുപത്രി ഡയക്ടര്‍ ഡോ. രാജു ജോര്‍ജ്ജ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: